കൊല്ലപ്പെട്ട ആർ.എസ്.എസ് കുടുംബത്തിന് കേന്ദ്ര സർക്കാർ ജോലി നൽകണം : സ്വാമി ഭദ്രാനന്ദ്

ദേശവിരുദ്ധ ശക്തികളാൽ കൊല്ലപ്പെട്ട ആർ.എസ്.എസ് കുടുംബത്തിന് കേന്ദ്ര സർക്കാർ ജോലി നൽകണം. രാജ്യത്തിന്റെ സംസ്കാരം സംരക്ഷിക്കാനും സനാതന ധർമ്മം സ്ഥാപിക്കാനും സ്വജീവൻ സമർപ്പിച്ചവരാണ്‌ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പ്രവർത്തകർ. എന്നാൽ, ആർ.എസ്.എസിന്റെ ധീരപുത്രന്മാർ ഭരിക്കുന്ന ഈ രാജ്യത്ത് കേരളത്തിലെ സ്വയം സേവകർക്ക് യാതൊരുവിധത്തിലുള്ള നിയമ സഹായങ്ങളോ, സംരക്ഷണമോ ബിജെപിയുടെ ഭാഗത്ത് നിന്നും ലഭിക്കുന്നില്ല. സ്വന്തം ജീവൻ നിലനിറുത്താനോ, സംരക്ഷിക്കാനോ പോലും കഴിയാത്ത ദയനീയ അവസ്ഥയാണ് ഓരോ സ്വയം സേവകരും നിലവിൽ നേരിടുന്നത്. ഇസ്ലാമിസ്റ്റ് തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐയുടെ പ്രവർത്തകരാൽ കൊല്ലപ്പെട്ട പാലക്കാട് സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ സ്വർഗ്ഗീയ സഞ്ജിത്തിന്റെ ശവശരീരം കിടത്താൻ പോലും അദ്ദേഹത്തിന്റെ വീട്ടിൽ ഒരു കട്ടിൽ ഇല്ലായിരുന്നെന്ന ദയനീയ അവസ്ഥ രാജ്യത്തെ ബഹു പ്രധാനമന്ത്രി തിരിച്ചറിയണം, അത്രയ്ക്ക് ദാരിദ്ര്യമാണ് രാജ്യത്തെ ആർ.എസ്.എസ് പ്രവർത്തകരുടെ അവസ്ഥ. അതേസമയം, ആർ.എസ്.എസ് പ്രവർത്തകർ നേരിടുന്നപോലെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ബിജെപിയിലെ പ്രധാന നേതാക്കൾ നേരിടുന്നില്ല. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരുടെ കുടുംബത്തിലെ ഒരംഗത്തിനെങ്കിലും അവരുടെ വിദ്യാഭാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ഒരു കേന്ദ്ര സർക്കാർ ജോലി നൽകാൻ ബഹു പ്രധാന മന്ത്രി തയ്യാറാവണം.

സംഘപരിവാർ പ്രസ്ഥാനത്തിന് വേണ്ടിയും, ദേശവിരുദ്ധ ശക്തികൾക്കെതിരേയും ആത്മാർത്ഥമായി പ്രവർത്തിക്കുകയും, പോരാടുകയും ചെയ്യുന്നത് ആർ.എസ്.എസ് പ്രവർത്തകരാണ്, പക്ഷേ അവർക്ക് വേണ്ടവിധത്തിലുള്ള സഹായങ്ങൾ നൽകാനോ അവരുടെ ജീവിതത്തെ സംരക്ഷിക്കാനോ കേരളത്തിലെ സംഘപരിവാർ സംഘടനകൾക്ക് നിലവിൽ സാധിക്കുന്നില്ല. അതേസമയം, ദേശവിരുദ്ധ ശക്തികളുടെ പ്രവർത്തകർക്ക് എല്ലാവിധത്തിലുള്ള സഹായങ്ങൾ നൽകാനും അവരുടെ പ്രസ്ഥാനങ്ങൾ സാധിക്കുന്നു എന്നുള്ളതാണ് ഹിന്ദു സമൂഹത്തെ അത്ഭുതപ്പെടുത്തുന്നത്. സ്വന്തം പാർട്ടി ഭരിക്കുമ്പോൾ മാത്രമേ ആ പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ചു മരിച്ച ആളുകൾക്ക് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുകയുള്ളൂ. നേതാക്കൾ തങ്ങളുടെ ജനങ്ങളെ എപ്രകാരമാണ് സംരക്ഷിക്കുന്നതെന്ന് വിലയിരുത്തുന്ന ഒരു വലിയ ജനത നമ്മുടെ രാജ്യത്തുണ്ട് അതിനെ ആശ്രയിച്ചായിരിക്കും നേതാക്കളുടെ ഭാവി മാറിമറിയുക.

ഇന്ത്യയുടെ സംസ്കാരത്തെ ഉൾക്കൊള്ളുന്ന ധാരാളം ഇസ്‌ലാം വിശ്വാസികളും സംഘടനകളുമുണ്ട്. എന്നാൽ, എസ്.ഡി.പി.ഐ അത്തരമൊരു നന്മയും ശുദ്ധിയുമുള്ള സംഘടനയല്ല. അവർക്ക് താലിബാനികളുടെ സ്വഭാവമാണ്. ചെറുപ്പം മുതൽക്കേ അവർ തങ്ങളുടെ നേതൃത്വത്തിൽ വളർന്നുവരുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ കാവി നിറത്തെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സനാതനികളെ എല്ലാം തന്നെ തങ്ങളുടെ ശത്രുക്കളാണെന്നുള്ള അറിവാണ് പകരുന്നത്, ഒരു ഹിന്ദുവിന്റെ ജീവൻ എടുക്കാനോ അവരെ ഇല്ലാതാക്കാനോ സാധിച്ചാൽ നിങ്ങൾക്ക് പടച്ചോന്റെ അനുഗ്രഹം ലഭിക്കുമെന്നുള്ള തെറ്റായ ആത്മീയ വിദ്യാഭാസം നൽകുന്നതിന്റെ ഭാഗമായാണ് ഇത്ര പൈശാചികമായി എസ്.ഡി.പി.ഐ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു ആക്രമിക്കാൻ കാരണം. പഴയ സിമിയെ കേന്ദ്ര സർക്കാർ നിരോധിച്ചപ്പോൾ അവർ എൻ.ഡി.എഫ് ആയി വിടർന്നു, അതിനെ നിരോധിച്ചപ്പോൾ അവർ പോപ്പുലർ ഫ്രണ്ട് ആയി വീണ്ടും പടർന്നു, അതും നിരോധിച്ചപ്പോൾ ഇപ്പോൾ എസ്.ഡി.പി.ഐ ആയി അവതരിച്ചു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കുന്നപോലെ ഒരേ നേതാക്കൾ തന്നെയാണ് പലപല പേരുകളിലായി ഒരേ വിഷം രാജ്യത്ത് ഇറക്കുന്നത്. പുറത്തുനിന്നുള്ള ഭീകരവാദത്തെ തടയാൻ കഴിഞ്ഞ മോദി സർക്കാരിന് മാത്രമേ രാജ്യത്തിനകത്തുള്ള എസ്.ഡി.പി.ഐയെ പോലുള്ള ഭീകരസംഘടനയെ കരിച്ചുകളയാനും സാധിക്കുകയുള്ളൂ എന്നതാണ് സനാതനികളുടെ വിശ്വാസം. പരമശിവനോട് ഭയം ഉള്ളത് കൊണ്ടാണ് ലോകം മഹാദേവനെ ഭഗവാനെ എന്ന് വിളിക്കുന്നത് അല്ലെങ്കിൽ ശിവനെ ജനം ഡാ മച്ചാനെ എന്ന് വിളിക്കും. എസ്.ഡി.പി.ഐ കേരളത്തിൽ നിന്നുള്ള പത്തുപേരെ ഉടൻ കൊല്ലുമെന്നാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ ഇപ്പോൾ പുറത്തുവിട്ട വാർത്ത. ഇസ്‌ലാമിസ്റ്റ് ഭീകരരുടെ പക്കൽ നിന്നും സൗത്ത് ഇന്ത്യയിൽ ഏറ്റവും അധികം ഭീഷണി നേരിടുന്ന ഒരാളാണ് ഞാൻ, എന്റെ പ്രായമായ അമ്മയെ ബലാത്സംഗം ചെയ്യുമെന്നും എന്റെ തലവെട്ടി റോഡിൽ വെക്കുമെന്നുമുള്ള ശക്തമായ ഭീക്ഷണി നമ്മൾക്ക് നേരെയുണ്ട്. എന്നാൽ എന്റെ ജീവനിൽ എനിക്ക് ഭയമില്ല, ഈ രാജ്യത്തിന്റെ സംസ്കാരം ഉൾക്കൊള്ളുന്നവരുടെ നന്മയ്ക്കായി എന്റെ ചോരനൽകാൻ ഞാൻ തയ്യാറാണ്. ഇനിയൊരു ഹിന്ദുപോലും കൊല്ലപ്പെടാതിരിക്കാനും സനാതനികളെ കൊന്നുതള്ളുന്ന രാജ്യത്തെ ഇസ്ലാമിസ്റ്റ് ഭീകരരിൽ നിന്നും പ്രജകളെ രക്ഷിക്കാനും രാഷ്ട്രീയ അവതാര മൂർത്തിയായ സാക്ഷാൽ ശ്രി നരേന്ദ്ര ദാമോദർദാസ് മോദി ജി മനസ്സ് വെക്കണം. ഇല്ലെങ്കിൽ, ഒരുകാലത്ത് ധീരപരിവേഷം അലങ്കരിച്ചു ഒടുവിൽ ഇസ്‌ലാം ഭീകരരുടെ മുന്നിൽ മുട്ടുകുത്തിയ കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പട്ടികയിൽ ആരാധ്യനായ മോദിജിയും ചേർക്കപ്പെടും.

-ഡോ. സ്വാമി ഭദ്രാനന്ദ്

0 Comments

Your email address will not be published. Required fields are marked *